മനുഷ്യ മാനസം - തത്ത്വചിന്തകവിതകള്‍

മനുഷ്യ മാനസം 

കാണുന്നില്ല മന്‍ഷ്യന്‍ മനസ്സിന്റെ
കാഴ്ചകള്‍ സങ്കല്പമാകും സുനിശ്ചിതം
കാണുന്നു നാം മനസ്സില്‍ പല സ്വപ്നം
കാണാതെ പോകുന്നു പലതും ധരണിയില്‍

കാലങ്ങളെത്ര കൊഴിയുന്നു നമ്മുടെ
കര കാണാത്ത കടലിലെ ജീവിതം
അക്കരപ്പച്ചയില്‍ കണ്‍ നട്ടു നമ്മുടെ
രജനീ ദിനങ്ങളും നീങ്ങുന്നു വേഗത്തില്‍

ആശകള്‍ ഒരോന്നു വന്നു നിറയുന്നു
ആധിയും വ്യാധിയും ഒപ്പം നിറയുന്നു
ആകാശവീധിയില്‍ അക്ഷി എറിഞ്ഞിട്ടു
ആലംബമില്ലാ ശരണം വിളി തഥാ

പണമാനെപ്പോഴും ആശ്രയം മനുജന്
പാവന പാഠങ്ങള്‍ അല്ലല്ല ആശ്രയം
എങ്കിലും തൃപ്തി വരാത്തൊരു മാനസം
തൃപ്തിയില്‍ നിദ്രതന്‍ കാലം മറന്നല്ലോ

ഉജ്വല വേഗത്തില്‍ പായുന്നു മാനസം
അനന്ദമാം ആകാശ വീഥിയില്‍ രശ്മിപോല്‍
ആകാശഗോപുരം പണിതുയര്തീടുന്നു
മനസിന്റെ മാന്ത്രിക മായിക ശക്തിയാല്‍

അല്ലലില്ലാത്തൊരു ജീവിതം തേടി നാം
എന്തും സഹിക്കാന്‍ മടിയാതെ നില്‍കുന്ന
മനസ്സേ നീയൊരു രാഗത്തിലെന്ന പോല്‍
മാനവ വീഥിയില്‍ മധുരം ചൊരിയുക


up
0
dowm

രചിച്ചത്:Boban Joseph
തീയതി:16-08-2011 12:46:41 PM
Added by :Boban Joseph
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :