രണ്ടായിരത്തിപ്പതിനൊന്ന്                   
          
 പൊയ്പ്പോയ രണ്ടായിരത്തി 
 പ്പതിനൊന്നാമാണ്ടിലെ
 ഓര്‍മ്മകള്‍ നടുക്കുന്നിതെപ്പൊഴും.
 അല്‍പം സുദിനങ്ങള്‍ തെളിയു -
 ന്നുവെങ്കിലും തിക്തമാം 
 നൊമ്പരങ്ങളേറെ നോവുകള്‍ നീളെ.
 പൊടുന്നനെ മറക്കാവതല്ലയീ -
 യാണ്ടിലെ ദിനങ്ങളൊന്നും. 
 എവിടെയൊക്കെയോ ആഞ്ഞ്
 പതിച്ച കൊടും പ്രഹരം ക്രൂരം .
 നീറുന്ന വേദനകളാല്‍ 
 പുളയുന്നെന്‍ ചിത്തം  അനുദിനം; 
 ഓര്‍ക്കാപ്പുറത്തായിരുന്നല്ലോ 
 വന്നു ഭവിച്ചതീ വന്‍നഷ്ടം ?
 പിടയുന്ന മനസ്സിനെയെങ്ങനെ ആശ്വ -
 സിപ്പിയ്ക്കുമീയാഘാതമേശാതെ. 
  
                 ************** 
 
      
       
            
      
  Not connected :    |