ജീവിതജ്വാലകള്‍            
                                                                                                                                   
  എവിടെയൊക്കെയോ കൂടു -
  കള്‍ വെയ്ക്കുന്നു നമ്മള്‍ 
 പറക്കും പറവകളെപ്പോല്‍ 
 എവിടേയും സ്നേഹബന്ധ-
 ങ്ങളൂട്ടിയുറപ്പിച്ചു നോക്കും 
 കണ്ണികള്‍ വിളക്കിച്ചേര്‍ത്ത്; 
 അജ്ഞാതം നാളേകളെക്കുറിച്ച്    
 അബോധം അനശ്വരമെന്നു നിനപ്പൂ.
  
 പിന്നെയൊരുനാള്‍ കണ്ണികള്‍ 
 അറുത്ത് മറ്റൊരിടത്ത് ചേക്കേറുന്നു 
 കേവലം ഒരുപിടിയോര്‍മ്മകള്‍ 
 മായാതെ നിര്‍ത്താന്‍ വെമ്പി.
 ഇത് ജീവിതമീ മണ്ണില്‍ 
 എല്ലാം നശ്വരമാക്കി മുന്നേറുന്നു.
 തെളിഞ്ഞും മങ്ങിയും ജീവിത ജ്വാലകള്‍ 
 അണയുന്നൂ  ചാരം ബാക്കിവെച്ച്.  
  
             ***********
 
      
       
            
      
  Not connected :    |