പുതിയ ലോകം
ഞാനേത് ലോകത്താണ്
ഇവിടം എനിക്കപരിചിതം
പുതിയ സ്ഥലം
പുതിയ ആളുകള്‍
ഓരോ മണല്‍ത്തരിയും
എന്തിനേറെ ശ്വാസം
പോലും അപരിചിതം
ലക്ഷ്യമറിയാതെ പിറവിയെടുത്ത്
വളര്‍ന്നു പൂത്ത് തളിര്‍ത്തു
കായ്കളോരുപാടുണ്ട്
എങ്കിലും പോര
ഈ മണ്ണിനു വളക്കൂറില്ല
വേറൊരു നാടിന്‍ മണ്ണിന്‍
വളക്കൂറന്വേഷിച്ചൊരു യാത്ര!
വിളവിന്‍ ലോകത്തെല്ലാ-
മെനിക്കു സ്വന്തമാക്കാമെന്ന്
വ്രെഥ മോഹിച്ചൊരു യാത്ര
ഈ നാട്ടിലെ മണ്ണിനു
നിറമില്ല, മണമില്ല
ഇടവപ്പാതിയില്‍ മഴയുമില്ല
തുലാമിലത്രേ ഇവിടെ മഴ
അതും പേരിനു മാത്രം
മഴത്തുള്ളിതന്‍ താളം കേട്ട്
ഉറങ്ങിയുമുണര്‍ന്നിരുന്ന
എത്രയോ രാപ്പകല്‍
എനിക്കിന്നന്യം
ഇവിടെ മഴയ്ക്ക്
താളമില്ല
ഗര്‍ജ്ജനമാണ്
അത് കേള്‍ക്കുമ്പോഴേ
ഒരു കൊച്ചു കുഞ്ഞിനെ
പോല്‍ മുറിയിലൊരു
കോണില്‍ കൂനി-
കൂടിയിരിക്കും ഞാന്‍
മഴയെന്നെ പുണരുന്നതും
കോരിത്തരിപ്പിക്കുന്നതും
എന്‍റെ മാറിലിഴുകി
ചേര്‍ന്നതും
സ്വപ്നമായ് മാറിയോ?
റോഡില്ലിവിടെ
കുണ്ടും, കുഴിയും
നിറഞ്ഞയീ പാതയ്ക്ക്
റോഡണത്രേ പേര്
മഴയുടെ ഗര്‍ജ്ജ്നമാവസാനിച്ചു
റോഡിലേക്കിറങ്ങി
എങ്ങും മഴ തന്‍
അവശേഷിപ്പ് മാത്രം
മഴ മൂടികെട്ടി റോഡ്
നിരപ്പാക്കി
കുണ്ടും, കുഴിയും
കാണ്മാനില്ല
റോഡിലെങ്ങും
ചോര തളം കെട്ടി
നില്‍ക്കുന്നൂ
നിറഞ്ഞു കവിയുന്നൂ
ഒഴുക്കിനത്ര
ശക്തി പോര
ഇവിടെ മഴവെള്ളത്തിന്‍
നിറം ചുടു ചോരയുടെതോ?
അതോ മണ്ണില്‍ ലയിച്ചപ്പോള്‍
ചോരക്കളരായ് മാറിയതോ?
മഴയുടെ അനുഭൂതിയത്
പെയ്തൊഴിഞ്ഞാല്‍
ഇരട്ടിയാകും
ആ കുളിര്‍മ്മ
വികാര നിര്‍വ്രിതിയെകും
ഇവിടം ഭയാനകം
എവിടെ പോയൊളിക്കും ഞാന്‍
പെയ്തൊഴിഞ്ഞ
മഴത്തുള്ളികള്‍
ശിഖിരത്തിലൂടെ
ഇലയില്‍ തട്ടി
കൊലുസ്സായ്
താഴേക്കു വീഴുന്നുണ്ട്
അതിനും രക്തക്കറയുടെ
നിഴല്‍ തന്നെ
വിളവിന്‍ ലോകത്തേക്കുള്ള
യെന്‍ യാത്രയെന്തിനു വേണ്ടി?
ഒരു വേള ഞാന്‍
ചിന്തിക്കട്ടെ...
തിരിച്ചു പോകാന്‍
ത്രാണിയില്ല
വിളവിന്‍ ലോകത്ത്
നിന്നും വെറും കയ്യോടെ
എങ്ങനെ യാത്രയാകും
ഞാന്‍ ???
താങ്ങിയ ററകയ്കള്‍
വെട്ടിമാട്ടിയതല്ലേ
വീണ്ടുമാ ററകയ്കള്‍
താങ്ങായുണ്ടാകുമോ
അറിയില്ല
എന്നിരുന്നാലും
തിരിക്കയാണ് ഞാന്‍
ഒരായിരം പുത്തന്‍ പ്രതീക്ഷകളുമായ്...
Not connected : |