രാപ്പനി - പ്രണയകവിതകള്‍

രാപ്പനി 

ആലസ്യത്തിൽ നിന്ന് ആലസ്യത്തിലേക്ക്
നമ്മൾ മയങ്ങി വീണു കൊണ്ടിരുന്നു.
ഉണരാനുള്ള എന്റെ ശക്തി ഉറക്കം
കവർന്നെടുത്തിരുന്നു.
രാത്രിയുടെ കാലാവധി കുറഞ്ഞ്
കുറഞ്ഞ് വരുന്ന പോലെ പിന്നെയും തോന്നി
പകലിവിടം തിരശ്ശീല കണക്കെ
മുഖം മറച്ചിരുന്നു നമ്മൾ അശേഷം.
രാത്രിയിൽ ഞാൻ ഉണർന്നിരുന്നത്
നിന് ഉറക്കത്തെ കാത്തു രക്ഷിക്കാനായിരുന്നു
അന്ന് ഞാനറിഞ്ഞു ആ രാപ്പനി..


up
0
dowm

രചിച്ചത്:ഷിഹാബ് സലിം
തീയതി:14-07-2016 11:16:16 PM
Added by :Shihab Salim
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :