വേശി - മലയാളകവിതകള്‍

വേശി 

വേശി

ഞങ്ങള്‍ രണ്ടാള്‍ ചെയ്ത കാര്യമൊന്നു
മുഷിഞ്ഞ വിയര്‍പ്പിന്റെ നാറ്റമൊന്നു പക്ഷെ
എന്റെ പേര് മാത്രം വേശി

ഇരുട്ടിനെ മറയാക്കി വരുന്നവരെടുതന്റെ
നോക്കുന്നു കൺപീലി മുതൽ താഴോട്ടവരെന്നെ
ആസ്വദിക്കുന്നു ഞാനാനോട്ടവും പുഞ്ചിരികളൊക്കയും,
അറിയാം എനിക്കറിയാം അതൊരു നിമിഷത്തേക്കന്നാലും

എന്തൊരു ഇഷ്ട്ടമാണവര്‍ക്കെന്നോട്
വിളിക്കുന്നു അവരെന്നെ നല്ലൊരു പേരുകള്‍, ആസ്വതിക്കുന്നു
ഞാനത് നിമിഷത്തേക്കന്നാലും
കാര്യം കയിയുമ്പോള്‍ വീണ്ടുമവര്‍ വിളിക്കുമെന്നെ
വേശീ...... നീയൊരു വേശി

മാന്യമായി നടന്നു ഞാന്‍ തെരുവിന്റെ വഴികളില്‍
അറിയാത്തവര്‍ പോലും നോക്കുമെന്നെ, കാമാകണ്ണാലെന്നു മാത്രം
അറിയില്ല എനിക്കിപ്പോ വേറൊരു നോട്ടവും
അര്‍ത്ഥമാക്കുന്നു ഞാനത് കാമമാണെന്ന്.

അറിയാം എനിക്കന്റെ ഹൃദയം എതിര്‍ത്തത്
ഓര്‍ക്കുന്നു ഞാനത് ആദ്യമാണെന്നുള്ളത്
ഒട്ടിയ വയര്‍ നിവര്‍ത്താനായിരുന്നെങ്കില്‍ ഇന്നിപ്പോ ഒട്ടിയടുക്കുവാണെന്നുമാത്രം.


up
2
dowm

രചിച്ചത്:അബ്ബാസ് സി എച്ച്
തീയതി:15-07-2016 04:07:34 PM
Added by :abbas
വീക്ഷണം:423
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :