മുത്തച്ഛൻ മാവ്
എന്റെ വീട്ടുമുറ്റത്തു വഴിയരികിൽ
ഒരു മുതുമുത്തച്ഛൻ മാവുണ്ടായിരുന്നു .
ആകാശം മുട്ടെ പടർന്നു പന്തലിച്ച
ഒരു മുത്തച്ഛൻ ചക്കരച്ചി മാവ് .
കൂട്ടരോടൊത്തിതിനു കീഴിൽ
കളിക്കുവാൻ കൂടും
വഴിയാത്രികർക്കൊരിടത്താവളം
അതിൻ ചോട്ടിലിരുന്നാലോ
കിളികൾതൻ പാട്ടും
അണ്ണാറക്കണ്ണന്മാർ തൻ
ഓട്ടവും ചാട്ടവും
ഒരു പൂക്കാലം വരുവാനായ് കാത്തിരിക്കും
മുന്തിരിക്കുല തോൽക്കും മാങ്കുലകൾ
മാങ്കനി പഴുത്തെന്നു കണ്ടാൽ പിന്നെ
ഉത്സാഹം അതിലേറെ ആവേശവും
അണ്ണാറക്കണ്ണന്മാർ രുചിനോക്കുമ്പോൾ
കാർമേഘം മഴയായ് പെയ്തിടുമ്പോൾ
ഒരു കുഞ്ഞികാറ്റെങ്ങാൻ വന്നിടുമ്പോൾ
മാമ്പഴം ചോട്ടിൽ കൊഴിഞ്ഞിടുമ്പോൾ
പാഞ്ഞിടുന്നെല്ലാരും ഒരു കനികായ്
അതിലൊന്നെടുത്തങ്ങു ചപ്പിയൂറും
അതിലൂറും മധുരം നുണഞ്ഞീടുമ്പോൾ
ഇന്നതോർമ്മയാകുമെന്നോർത്തെയില്ല.
Not connected : |