എന്തിനീ ക്രൂരത.. ?       
    ഇന്നലെ zoology ക്ലാസ്സിൽ 
 കൂറ തൻ പെരുമഴ 
 ടീച്ചർ മുഖമുയർത്തി, മുരടനക്കി 
 ഉം, തുടങ്ങു നിങ്ങളുടെ പ്രാക്ടിക്കൽ എക്സാആം
 ക്ലോറോഫോമിന്റെ സുഗന്ധത്തിൽ 
 മയങ്ങാൻ എന്തു സുഖം 
 കൂറ മയങ്ങി,മയക്കം ഒടുവിലെത്തതെന്നു ആരറിഞ്ഞു 
 കത്രികയും ഫോർസെപ്‌സും കൊണ്ട് കഴുത്തിനൊരു പിടി 
 പെട്ടെന്നൊരരൾച്ച ,ഞെട്ടൽ 
 ഉറക്കത്തിൻ കയത്തിലേക്ക് വീണ്ടും .......
 കുട്ടി പതുക്കെ നീക്കി ഓരോന്നായി 
 labium ,labrum ,maxilla , mandible , hypopharynx 
 എന്തൊക്കെ പേരുകൾ എല്ലാം വിചിത്രം !!!!!
 കുട്ടിയുടെ മുഖം വിടർന്നു 
 ടീച്ചർ മാർക്ക് കുറിച്ചു 10/10
 എന്തിനീ മാർക്ക് ...?
 ഒരു ജീവനെ ഇല്ലാതാക്കിയതിനോ ?
 പുതിയ വിവരങ്ങൾ കണ്ടു പിടിച്ചതിനോ ?
 അറിയില്ല...
      
       
            
      
  Not connected :    |