വേർപാട്  - പ്രണയകവിതകള്‍

വേർപാട്  

ഇനിയൊരിക്കലും നിൻ
കൂടെയില്ലെങ്കിലും പ്രിയേ
നിൻ മുറ്റത്തു തളിരിടും
മലരാകും ഞാൻ
എൻ പൂമേനിതൻ മണം
നുകർന്നപോലെന്നും
ആ മലർമണം നീ നുകർന്നിടേണം
മൃദുലമാം നിൻ കൈവിരൽ
തഴുകിടുമ്പോളൊക്കെയും
ഇക്കിളിയാലെൻ മേനി -
യിളകിടുമ്പോൾ
ശലഭിതമാം നിൻചൊടി
വിടരവെ എന്മനം
അറിയാതെ തുള്ളികളിക്കുമെന്നും
ഒരു കുളിർകാറ്റായ്
തഴുകു നീ ഓമനേ
പട്ടുപോൽ പൊതിയൂ ഒരു
പുഴുവായുറങ്ങട്ടെ ഞാൻ
പുതുമഞ്ഞിൽ തളിരിടാൻ
വെമ്പുമീ മലർമൊട്ടിനെ
പുലരിതൻ പുതപ്പാൽ
പുതച്ചുവെങ്കിൽ
ഇനിയൊരിക്കലും നിൻ
കൂടെയില്ലെങ്കിലും പ്രിയേ
ആകാശ പൊയ്കയിലൊരു
താമരയാകും ഞാൻ
നിന്നെ ഞാൻ നോക്കി
കണ്ണിമ ചിമ്മുമ്പോൾ
ഒരു മന്ദഹാസമെനിക്കു
തിരിച്ചു തരൂ
ഈ അനന്ത വിഹായസിൻ
താരാപഥത്തിൽ
നിന്നെയും കാത്തുഞാൻ ഏകനായ്......


up
0
dowm

രചിച്ചത്:രമേശ് ബാബു
തീയതി:16-07-2016 09:00:04 PM
Added by :Ramesh Babu
വീക്ഷണം:398
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :