കൊട്ടത്തേങ്ങയുമവലും മലരും...          
    കൊട്ടത്തേങ്ങയുമവലും മലരും
 മുട്ടാതുള്ളിലൊരുക്കീടാം.
 മുട്ടും തട്ടും മന്ദതയും കടു-
 കട്ടിയിരുട്ടും നീക്കീടു...
 
 കറുക പറിച്ചൊരു മാല കൊരുക്കാം
 കളഭക്കൂട്ടുമൊരുക്കീടാം.
 കുടവയറുണ്ണിക്കപ്പം മോദക-
 മടയും കരളില്‍ കരുതീടാം...
 
 കാടുകള്‍ കാട്ടി കാട്ടിലിടഞ്ഞടി-
 തെറ്റിപ്പോകാതെന്നാളും
 കുട്ടികളെത്തിരുതുമ്പിക്കരമതി-
 ലൊട്ടുപിടിച്ചു നടത്തീടൂ...
      
       
            
      
  Not connected :    |