ആത്മ നൊമ്പരം... - പ്രണയകവിതകള്‍

ആത്മ നൊമ്പരം... 



ഇത് നിന്നോടോതുവാനെഴുതുന്ന വാക്കുകൾ...


എൻ ആത്മാവിൽ നുരയുന്ന കദനത്തിനലയിത്...


ഒരു കാലത്തു ഞാൻ നിന്നെ മോഹിച്ചിരുന്നു...


ഇപ്പോഴും മോഹിക്കുന്നുണ്ടെന്നാകിലും,


ഇനി വയ്യെനിക്കത് തുടർക്കഥയാക്കുവാൻ.


ഞാൻ മോഹിച്ചവയൊന്നുമെൻ സ്വന്തമായിട്ടില്ല.


എൻ വിധിയവയെന്നോർത്തു ഞാൻ ആശ്വസിച്ചിരുന്നെപ്പോഴും.


എന്നാൽ, നിന്നെക്കുറിച്ചുള്ള മോഹഭംഗങ്ങളെ,


വെറും വിധിയെന്ന വാക്കിനാലെണ്ണുവാൻ


ആവില്ലിനിമേലെനിക്ക്...


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്
തീയതി:20-07-2016 01:17:35 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:397
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :