ഓർമകളുടെ തീരത്തു ഞാൻ മാത്രം
ഓർമകളുടെ തീരത്തു ഞാൻ മാത്രം
---------------------------------------------
രാത്രിതൻ മഞ്ഞിന്റെ പൊൻവീണയിൽ
രാക്കായലിൻ തീരം തേടിയലഞ്ഞു ഞാൻ
നീല നിലാവിന്റെ പൊൻതോണിയിൽ
ഒരു മാത്ര ദൂരെ നോക്കിനിൽക്കെ. ..
പതിയെ നിലാവിൻ പൊൻതാരയിൽ ദൂരെ
പതിയെ തുളുമ്പുമെൻ ഓർമകളിൽ
എന്തോ പ്രതീക്ഷകൾ നിന്നുയർന്നു എൻ
മനസിന്റെ പൊൻചില്ലു ജാലകത്തിൽ. .
ഉണരുന്ന പൂവിന്റെ ഉഷസന്ധ്യകൾ പോലെ ,
അലയുന്ന മനസിന്റെ അലമാലകൾ
തിളങ്ങുന്ന യാമത്തിൻ പൊൻപ്രഭയിൽ
ഒരായിരം രാക്കിളി പറന്നുയർന്നു
കൊച്ചിളം കാറ്റെന്നെ തലോടവേ
ഒരു നാമ്പ് നീറ്റൽ ഞാൻ അറിഞ്ഞു. ..
ആകാശ താരങ്ങൾ മിന്നിമിന്നി
ഒരു നിഴൽഛായ മാത്രമായി
ഒഴുകുന്ന ആറിന്റെ തീരത്തു ഞാൻ
കൺചിമ്മിയിടാറാതെ നോക്കി നിൽക്കെ
ഒരു താരം എന്നോട് ചോദിച്ചുപോയ്
ഓർമകളുടെ തീരത്തു നീ മാത്രമോ ... ?
രാവിന്റെ നേർത്ത പാതിയാഴിയിൽ
കുളിർമഞ്ഞു പെയ്യുന്ന നേരത്തു ഞാൻ
മനസിന്റെ ഒരു കോണിൽ ഇന്നെവിടെയോ ,
തീരം ഒരു പാഠമായി കണ്ടറിഞ്ഞു
ഒരുപാട് സ്നേഹമായ് തോന്നിയിട്ടോ
അറിയില്ല ഒന്നുമേ ഇന്നെനിക്കും
ഓർമകൾ എന്നെ വിളിച്ചുണർത്തി
തീരത്തു ഞാൻ മാത്രമായി ....
Not connected : |