മടക്ക യാത്ര - തത്ത്വചിന്തകവിതകള്‍

മടക്ക യാത്ര 

അനുവാദമൊന്നുമേ
കാത്തിടാതെ -
അവളന്നു മെല്ലെ
പുണർന്നിടുമ്പോൾ -
ഹൃദയമന്നെന്നെ
വെറുത്തിടും പോൽ -
ജീവന്റെ താളം
നിറുത്തിടുമ്പോൾ -
മിഴികളൊരായിരം
വർണ്ണമുപേക്ഷിച്ച്
ഇരുളെന്ന മാരനെ
പുൽകിടുമ്പോൾ
ഉടലെന്നിൽ
നിന്നകന്നിട്ടന്നാ-
മണ്ണ് മാത്രം തേടി
ഉഴറിടുമ്പോൾ -
ആരോടുമൊന്നും
പറഞ്ഞിടാതെ -
ആരെയുമൊപ്പം
കുട്ടിടാതെ -
അന്നു മടങ്ങുന്ന നേരത്ത്
ഞാൻ -
അറിയുന്നു ഏകനാണെന്ന
സത്യം.
അനുരാഗ സ്വപ്നങ്ങൾ
ഗളഛേദം ചെയ്തിടും -
അതിരറ്റ സ്വത്തുക്കൾ
അന്യമായ് തീർന്നീടും -
'അണ ' പോലുമാരുമേ
കൊണ്ടു പോകുന്നില്ല -
അടവിയിൽ നിന്ന്
മടങ്ങിടുമ്പോൾ.
പ്രാണൻ മടങ്ങീടും
പകലോൻപോൽ -
ഉsലും മsങ്ങിടും
വിടചൊല്ലാതെ.
മണ്ണിൽ നിന്നൊരു
നാളിൽ വന്നൊരുവൻ -
മണ്ണോട് ചേർന്ന്
മടങ്ങിടുന്നു... "


up
0
dowm

രചിച്ചത്:അഭി
തീയതി:19-07-2016 06:13:25 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :