ഇന്നുമെൻ ഓർമയിൽ
ഇന്നുമെൻ ഓർമയിൽ
-----------------------------
ഒരു രാവിൻ നേർത്തൊരു ഗാനം
ആ ഗാനത്തിന് ഓര്മകളായ് ഞാൻ
മനസിൻറെ വാതിൽ അടച്ചിട്ട നേരം
ആരോ അതു പിന്നെയും പാടി
ഒഴുകുന്ന നദിയിൻ ഓളങ്ങളിൽ
അലയുന്ന കാറ്റിൻ അലമാലയിൽ
അന്നൊരേകാന്ത സന്ധ്യ വിടർന്നു
അന്നൊരേകാന്ത സന്ധ്യ വിടർന്നു...
അഴകേഴുമറിയുന്ന യാമങ്ങളിൽ
അറിയാതെ അലിയുന്ന നേരത്തു ഞാൻ
ഒരു പനിനീർതുള്ളിപോൽ മറഞ്ഞു
ഒരു പനിനീർതുള്ളിപോൽ മറഞ്ഞു ...
പൊൻപീലി നീ തൂകി വന്നപോലെ
പൊൻപാൽ നിലാവിൽ അലിഞ്ഞപോലെ
ഏകാന്ത സന്ധ്യയിൽ ഞാൻ മയങ്ങി
നിൻ കാലൊച്ച കേൾക്കാതെ പോയെങ്ങുമേ ...
രാവിൻ നിലാവിൽ ഉണർന്നപ്പോഴോ
ഇന്ദ്രജാലകം തുറന്നപ്പോഴോ
അറിയില്ല ഒന്നുമേ ഇന്നെനിക്കും
പതിയെ തുളുമ്പുമെൻ ഓർമ്മകളിൽ ഓരോ
പകലിൻറെ പൊൻനാളം വീഴുമ്പോഴും
അനുരാഗമിഴികളിൽ ഞാൻ കേൾക്കുന്നു
ആ ഗാനത്തിന് പല്ലവി ഇന്നിപോലും
ആ ഗാനത്തിന് പല്ലവി ഇന്നിപോലും...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|