നീയില്ലായെങ്കിൽ - പ്രണയകവിതകള്‍

നീയില്ലായെങ്കിൽ 

നീയില്ലായെങ്കിൽ
-----------------------

നീയില്ലായെങ്കിൽ പ്രിയനേ
നിന്റെ നാമം മാത്രം തുടിക്കുമെന്നെഞ്ചകം
പൊള്ളിപ്പിടയുന്നൊരോർമ മാത്രമാകും

പളുങ്കുമണിപോൽ തിളങ്ങുമെന്നു നീ പറഞ്ഞോരെൻ നയനങ്ങൾ എന്നന്നേക്കുമായി ചലനമറ്റതാകും

രാത്രിയുടെ ഇരുളിൽ നിന്റെനെഞ്ചിലെ
ചൂട് നുകർന്നൊരു കവിളുകൾ തണുത്തുറഞ്ഞതാകും

നിനക്കുമാത്രം ചുടുചുംബനം നല്കിയൊരെൻ അധരങ്ങൾ
നീപോലുമറിയാതെ നിശബ്ദമാകും

നിന്റെ സ്വരത്തിനുമാത്രം ഉത്തരമരുളിയ
എന്റെ മനസൊരു തീരാവേദനയാകും

ഒടുവിൽ ,

അവസാനശ്വാസവും നിലച്ചു
ചേതനയറ്റ എൻ ശരീരം
അടർന്നുവീണ പനിനീർപൂവുപോൽ നിൻ കരങ്ങളിലേക്ക് ഉതിർന്നുവീഴുമ്പോൾ ...


എന്റെ കാണുകളിൽനിന്നുംമടർന്നു വീഴുന്ന
അവസാനതുള്ളി കൺനീർ
നിന്റെ മനസിലെ മാറാല പിടിച്ച
എന്റെ ഒരുപിടി നല്ല ഓർമകളെ
വീണ്ടും വാർത്തെടുക്കും ...
നീയൊരു മെഴുകുതിരിപോൽ എന്നിൽ അലിഞ്ഞുചേരും .....


up
0
dowm

രചിച്ചത്:Krishna suresh
തീയതി:22-07-2016 07:23:03 PM
Added by :Krishna suresh
വീക്ഷണം:600
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :