സ്നേഹം - പ്രണയകവിതകള്‍

സ്നേഹം 


സ്നേഹം
-----------------

മണ്ണിൽപ്പതിഞ്ഞ മഴത്തുള്ളിപോൽ
മനസ്സിൽ പതിഞ്ഞു നിൻ മുഖം

ആർദ്രമായിവന്ന പൂങ്കാറ്റിനോടും
താരാട്ടായ് വന്ന തെന്നലിനോടും
താളംപിടിക്കുന്ന സ്വരങ്ങളോടും ഞാൻ മെല്ലെ കാതിൽ ചൊല്ലി

ദൂതുമായി വന്നുവോ നിന്നരികെയവർ
പറയു സ്നേഹമേ ..
നീയറിഞ്ഞിലേ എൻ സ്നേഹം
അതോ അറിഞ്ഞില്ലെന്നു നാട്ട്യമോ ?

കൈയെത്തും ദൂരത്തില്ലേ ഞാൻ
എന്തേ വന്നില്ല എന്നരികെ
മറന്നുപോയതോയെൻ ഓർമകൾ അതോ മറക്കുവാൻ നീ ശ്രമികുന്നതോ ...


up
1
dowm

രചിച്ചത്:Krishna suresh
തീയതി:23-07-2016 04:04:10 PM
Added by :Krishna suresh
വീക്ഷണം:573
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :