എന്റെ ഓർമ്മചെപ്പിൽ  - പ്രണയകവിതകള്‍

എന്റെ ഓർമ്മചെപ്പിൽ  

എന്റെ ഓർമ്മചെപ്പിൽ
--------------------------------

ചുടുകണ്ണീർ രസമാർന്ന മഞ്ചാടിമണികൾ
ചിതറുന്നു ഇന്നുമെൻ ഓര്മയിലും

കണ്ണീർക്കങ്ങളായ് തെങ്ങുന്നയെൻ ഓർമ്മചെപ്പു തുറക്കുന്നു ഞാൻ

അനുഗ്രഹീതമായ അനുനിമിഷങ്ങൾ
ഹൃദയം തേങ്ങിയ അന്തർദാഹമായ്
എന്നോപിരിഞ്ഞുപോയ വാർതിങ്കളെയോർത്തു കരയുന്നു ഞാൻ

ഈ കടലും കായലും എന്റെ സ്‌മൃതിലയങ്ങളിൽ
ഇമ്പമാർന്ന ഇന്ദ്രകാർമുഖമാകവേ

ഈ പുഴയും പാട്ടും പൂക്കായലിന്നരികിലെ പൂമരചോടും
ഈ പൂപ്പാടവും പൂഞ്ചോലകതിരും
മാഞ്ഞുപോകുന്ന പൂമഞ്ഞുതുള്ളിയും

ക്ഷണികമായ തേങ്ങലിന്റെ താരാട്ടുപാട്ടുമായ്
കാത്തുനിൽക്കവേ നിനക്കറിയുമോ ?

പിന്നെയുമോർത്തോർത്തു കരയാൻ
എന്നോർമ്മചെപ്പിലുണ്ടല്ലോ
ഒരുപാട് വേദനകൾ ....


up
0
dowm

രചിച്ചത്:Krishna suresh
തീയതി:23-07-2016 04:15:34 PM
Added by :Krishna suresh
വീക്ഷണം:467
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me