മൃതശരീരത്തിന്റെ വിങ്ങലുകൾ - മലയാളകവിതകള്‍

മൃതശരീരത്തിന്റെ വിങ്ങലുകൾ 

ഇല്ല എനിക്കിനി ജന്മമില്ല
ഇല്ല എനിക്കിനി ബന്ധുവും
മിത്രവും കൂട്ടുകാരും
സ്വന്തമെന്ന് പറയുവാനൊന്നുമില്ല
എൻ ഒർമകളല്ലാതെവർക്കൊന്നുമില്ല.

വാവിട്ടു കരയുന്ന അച്ഛനും അമ്മക്കും
കണ്ണുനീർ മാത്രം കൊടുത്തു ഞാൻ യാത്രയായ്
കഴിയുന്നില്ലനിക്കന്റെ കൈകാലുകളനക്കുവാൻ
എന്നാലും അറിയുന്നു ഞാനന്റെ ചുറ്റുള്ളതല്ലാം.

അമ്മയുടെ കണ്ണ് നീർ കാണുമ്പോൾ പിടയ്ക്കുന്ന
എൻ ഹൃദയവും ഇന്നു നിശ്ചലമായ്
ആശ്വസിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു പലവട്ടം
കഴിയുന്നില്ല എനിക്കിപ്പോ എന്തിനും വേറൊന്നിനും.

കേട്ടു ഞാൻ വീട്ടിന്റെ പുറകിലെ മാവിനു
മഴുവെക്കുന്ന ശബ്ദവും കേൾക്കു ഞാൻ,
അറിയില്ലായിരുന്നു എനിക്കും മാവിനും
ആയുസ്സ് ഇന്ന് വരെ യാണുള്ളതന്ന്.

അറിയാം അമ്മക്ക്, എനിക്കഗ്നി പേടിയാണെന്ന്,
ചാരമായ് തീരുമെന്നറിഞ്ഞിട്ടുമെന്നെ
കാക്കുന്നില്ലന്റെ മിത്രങ്ങളൊക്കെയും
അവർക്കല്ലാം എൻ ചാരം വാരിയെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന ചിന്ത മാത്രമാണ്

അറിയാം എനിക്കിപ്പോ ഈ പിടയ്ക്കുന്ന ഹൃദയങ്ങളൊക്കയും ഒർക്കുമെന്നെ
ദിവസങ്ങൾ മാത്രമാണെന്നുള്ളത്.
നഷ്ടപ്പെട്ടത് എൻ അച്ഛൻക്കും അമ്മയ്ക്കും
മറക്കില്ല വരെന്നെ മരണം വരെയും.


up
0
dowm

രചിച്ചത്:അബ്ബാസ് സി എച്ച്
തീയതി:24-07-2016 01:00:20 AM
Added by :abbas
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :