നിർവൃതി
അന്നൊരുനാൾ എനിക്ക് പൊടിമീശ മുളച്ചു
പെട്ടെന്നെൻ സ്വനം ഘനഗംഭീരമായി
സുഷുപ്തിയിലാണ്ടിരുന്നയെൻ ദംശനൻ
അന്നാദ്യമായുണർന്നു ഞാനൗത്സുകനായ്
ഞാനൊന്നു തഴുകിയപ്പോൾ പത്തി വിടർത്തി
തഴുകലേറിയപ്പോൾ വെളുത്തവിഷം ചീറ്റി
അതെന്നെയുന്മത്ത പുളകിതനാക്കിയെങ്കിലും
എൻ ദംശനനു ഞാനേകി ധർമ്മോപദേശം
അമ്മയെ അമ്മയായ് കാണണമെന്നും നീ
പെങ്ങളെ പെങ്ങളായ് കരുതണമെന്നും നീ
നിനക്കായൊരുനാൾ ഞാൻ തേടുമൊരുമാളം
അതിലൊളിച്ചീടാം യഥേഷ്ടം വിഷം ചീറ്റാം
പലതവണ എന്റെയീ ശുദ്ധനാം ദംശനൻ
അക്ഷരംപ്രതി അതനുസരിച്ചു പോന്നു
ഭോഗേച്ഛയെന്നിൽ മുറുകുന്ന സമയത്തും
നിർബന്ധപൂർവം ഞാൻ വിഷം ചീറ്റിച്ചു
ഒടുവിലൊരുനാൾ ഞാൻ കണ്ടെത്തി ആ മാളം
എൻ ശുദ്ധദംശനനു ഉചിതമാം ഗേഹമായ്
ക്ഷിപ്രമെൻ ദംശനൻ കയറിയാമാളത്തിൽ
യഥേഷ്ടം വിഷംചീറ്റി, നിർവൃതിയടഞ്ഞു ഞാൻ
Not connected : |