മഴ വഴികള്‍
മഴ ഓടിനടന്നു കിതച്ചു തളര്‍ന്നാ
കടലിന്‍ മാറില്‍ ചായുംമ്പോഴൊരു
വന്‍ തിരവന്നാ കടലിന്‍ നെഞ്ചില്‍
തല്ലിയലചിട്ടവിടൊരു ച്ചുഴിയുണ്ടാക്കീട്ടാ ..
മഴയെ തള്ളി ചുഴിയില്‍ ചാടിച്ചട്ടഹസിച്ചു
ചിരിച്ചു രസിച്ചു കരയുടെ നെറുകയില്‍
കൊണ്ടുകിടത്തി തിരികെപ്പോയി......
കണ്ണീരുപ്പ് കലര്‍ന്നൊരു മഴയെ
കരയുടെ കൈകള്‍ വാരിയെടുത്തു
കാറ്റിന്‍ കയ്യില്‍ കൊണ്ടുകിടത്തി
വെയലിന്‍ നാളം കൊത്തിയെടുതിട്ടാ-
കാശത്തിന്‍ മേഘക്കുടിലില്‍ കയറ്റി-
യിരുത്തി സുര്യനെ നോക്കി ചിരുയും-
തൂകി തിരകെ പോയി....
മഴയുടെ ദേഹം തണുത്തു വിറച്ചാ
മേഘക്കുടിലില്‍ തളര്‍ന്നുകിടക്കെ
കദനം തിങ്ങും മുകിലോ മഴയെ
തൊട്ടുതലോടിട്ടുടനെ വീണ്ടും-
താഴെ തള്ളി കണ്ണും പൂട്ടി
കിടന്നുമയങ്ങി.............
Not connected : |