കാത്തിരിപ്പ്  - മലയാളകവിതകള്‍

കാത്തിരിപ്പ്  

കാത്തിരിപ്പ്
പാതിരാത്രിയൊടുങ്ങും വരെ ഞാ -
നൊറ്റക്കെൻന്നോമനെ കാത്തു നിന്നു ...
വാടിത്തളർന്നോരെൻ പൂമുഖവും
കേഴുന്നു നിന്നുടെ വരവിനായി …
പൂമൊട്ടുപോൽ തുടിക്കുമെൻ മേനിയിൽ
തൂ-വിയർപ്പെങ്ങും പൊടിച്ചിരുന്നു ...
ഹാ ! കഷ്ടമെന്നെന്നെ കളിയാക്കിയി -
ട്ടോരോ പക്ഷികൾ കൂടണഞ്ഞു .
നിദ്രക്കായി കേഴുന്നൊരെൻ നേത്രങ്ങളെ
പിടിച്ചടക്കി ഞാനല്പനേരം പിന്നെയും ...
വരില്ലെന്നറിഞ്ഞിട്ടും മടങ്ങിയില്ലഞാൻ ,
കാത്തുനിന്നു പിന്നെയുമൽപ്പനേരം ….
ശ്യാം കാങ്കാലിൽ


up
0
dowm

രചിച്ചത്:-ശ്യാം കാങ്കാലിൽ
തീയതി:26-07-2016 10:13:52 PM
Added by :SHYAMKUMAR K S (shyamkangalil)
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me