ശരിയും തെറ്റും  - തത്ത്വചിന്തകവിതകള്‍

ശരിയും തെറ്റും  എന്നെ തനിച്ചാക്കി അകന്നുപോയൊരെൻ വാക്കുകൾ എല്ലാം സ്വരുക്കൂട്ടി ,
ഹൃദയത്തെ കീറിമുറിക്കും അക്ഷര -
ചില്ലുകൾ ആയി ,
നീ എൻ ഉറ്റവരുടെയും ഉടയവരുടെയും
അധരങ്ങളിൽ നിന്നും അഗ്നി ശലഭങ്ങൾ ആയി ,
പുറത്തു വന്നു ....
എൻ മനം ആ അഗ്നിശോഭയാൽ ഉരുകുന്നു !!!
ആരും ആർക്കു വേണ്ടിയും കാക്കത്ത ഈ ലോകത്തു,
ആരും ആരെയും അറിയാൻ ശ്രെമിക്കുന്നുമില്ല !
തികച്ചും യാന്ത്രികമീ ജീവിതം !!!
അക്ഷര പിശകുകൾ ഉള്ള ഈ ലോകത്തിൽ
തിരുത്തലുകളുടെ പ്രതീക്ഷകളുമായി ,
എന്നാണ് തെറ്റിൽ നിന്നും ശരിയിലേക്കുള്ള മാർഗം,
എന്ന ഒരായിരം ചോദ്യ ശരങ്ങളാൽ മാനസം പിടയുന്നു !!!


up
1
dowm

രചിച്ചത്:സുനിത
തീയതി:27-07-2016 10:34:40 AM
Added by :SUNITHA
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :