ആകാശത്തിലെ പറവകൾ ......
പകലുകൾ സന്ധ്യകൾ ഇരവുകൾ താണ്ടി
നീ എവിടേക്ക് പോകുന്നു പൈങ്കിളീ........
ഏതൊരാകാശം കിനാകണ്ട് നീയിന്നും
പോകുവത് എവിടേക്ക് ചൊല്ലു....
സുര്യന്റെ അഗ്നിയില്‍ ഉടലുപോള്ളി
ചെങ്കനല്‍ സന്ധ്യക്ക് നീ തളര്‍ന്നു...
വേടന്റെയമ്പുകള്‍ പതിയിരിക്കും
ഇരവിന്റെ കൂട്ടില്‍ നീ ഏകയാണോ...
മനസ്സിലെ തീമഴ നിലാവിന്‍ കുളിര്‍മയില്‍
അണയുന്നതാണോ എന്‍ പൈങ്കിളീ....
തനിച്ചു പറന്നോരീ വഴികളെല്ലാം
ഇനി തിരിച്ചു പറക്കുവാന്‍ നിനക്കാകുമോ
ഇനിയും നിന്‍ ആകാശം എത്ര ദൂരം
അവിടെയാരാണ് നിനക്കിനി സ്വന്തമായി......
Not connected : |