എന്‍റെ അമ്മ
പത്തോളം മക്കളുടെയമ്മ
പാവന സ്നേഹമുള്ളമ്മ
പാല്‍ പുഞ്ചിരിചേലുള്ളയമ്മ
പാലൂട്ടി വളര്‍ത്തിയോരമ്മ
വേദനയെ വരവേറ്റൊരമ്മ
പത്തു പിറവിയെ പൂവണിഞ്ഞമ്മ
നന്മതന്‍ കലവറയാണമ്മ
നേരിന്‍റെ നറുനിലാവാണമ്മ
ആദ്യത്തെ വിദ്യാലയമാണമ്മ
എന്‍റെ ആദ്യ പുതസ്കവുമാണമ്മ
നേര്‍വഴി കാട്ടിയൊരമ്മ
നിഴലായി തണലായൊരമ്മ
ദാരിദ്ര്യം മറച്ചു പിടിചൊരമ്മ
അത്ഭുതങ്ങള്‍കാട്ടിയൊരമ്മ
പുണ്യങ്ങളുടെ ഗോപുമാണമ്മ
വര്‍ണ്ണനകള്‍ക്കതീതമീ അമ്മ
സ്നേഹത്തിന്‍ നീരുറവയാണമ്മ
സഹനത്തിന്‍ സ്വരൂമാണമ്മ
മായാത്ത സത്യമാണമ്മ
പാരിലെ സ്വര്‍ഗ്ഗമാണന്‍റെമ്മ
* സാലിം നാലപ്പാട് *
Not connected : |