സ്മൃതി തൻ കയ്യൊപ്പ്
കാലഹരണപ്പെടുമെൻ ചേതന
കൈകളാൽ ഇറുക്കിപ്പിടിക്കവെ
വന്നു ചേർന്നൊരു പെൺകിടാവു
നിൻ കവിളിൽ ഞാൻ രചിച്ച
എൻ കവിതകൾ തിളങ്ങുന്നതീ
കാലത്തിൻ മടിത്തട്ടിൽ…
അഗ്നിശുദ്ധി വരുത്തിടും
നിൻ ഓർമ്മ തൻ കാരുണ്യം
ഈ ജന്മമെൽ സ്മൃതിയിൽ
അലിഞ്ഞിടും,
ചേർന്നിടും ഈ മണ്ണിനോടും,
മണ്ണിലലിഞ്ഞ് ഒരു വൃക്ഷമായി ജനിച്ചീടും
ഒരു നാൾ നാമും നമ്മോർമ്മകളും
പടു വൃക്ഷമായ് വളരും നേരം
ഒരു കൈക്കരുത്തിൽ കടപുഴകിടും,
നാമും നമ്മോർമകളും വീണ്ടും മരിക്കും
അതിനപ്പുറവും ജനനം മരണം
സ്മൃതിയിൽ വളർന്നു
പന്തലിച്ചിടാം നമുക്കൊരിക്കൽ
അത് നം ചേതന.
Not connected : |