അണുകുടുംബം - മലയാളകവിതകള്‍

അണുകുടുംബം 

--- അണുകുടുംബം ---

മണ്ണറിയാതെ മണമറിയാതെ
മാതൃബന്ധത്തിൻ
പൊരുളറിയാതെ
മതിൽകെട്ടിനുള്ളിൽ മന്ധഗതിയാവുന്നൊരു ബാല്യം

കുഞ്ഞിക്കണ്ണിൽ കൗതുകമില്ല
കൂട്ടുകൂടും കുസൃതിയില്ല
കേട്ടുരസിക്കാൻ
മുത്തശ്ശികഥകളുമില്ല

പഴഞ്ചൊല്ലുകളില്ല
കടംകഥകളില്ല
നാവിൻ തുമ്പത്ത് മധുരം
പകരും ചക്കരമാവുമില്ല

ഉറ്റവരന്ന്യമാവും
മതിൽക്കെട്ടുകൾ
പണിതുയർത്തി
ഞാന് ഞാന് എന്ന സങ്കുച്ചിതങ്ങളിലാ -
ഴുന്നു നവകുടുംബം

യന്ത്രചുവരുകൾക്കിടയിൽ
ഞങ്ങിനരുങ്ങുന്നൊരമ്മയും,
തീന്മേശയിൽ ഫാസ്റ്റ്ഫുഡ് വിളമ്പിയൊരച്ചനും
കൊട്ടിയടടക്കുന്നൊരാ കൊച്ചുവീടിൻ
ആരോഗ്യം

ഇവിടം സ്നേഹം ശൂന്യമാവുന്നു..
വൃദ്ധസദനങ്ങളുയരുന്നു
കുഞ്ഞികുരുന്നിൻ ഭാവന
കമ്പ്യൂട്ടർക്കഥനങ്ങളിലലിയുന്നു

മാതൃമലയാളമില്ല
മതേതരത്വമില്ല മാതൃസംസ്കാരമില്ല
ഇംഗ്ലീഷ് അക്ഷരമുനകൾ കൊണ്ട -
മർത്തി വരക്കുന്നു
മാതൃഭൂമിയുടെ മടിത്തട്ടിലൊരു
'മമ്മി യുഗം '

-അമീർ സുഹൈൽ സി.പി.ഡി
(അണുകുടുംബം)


up
0
dowm

രചിച്ചത്:
തീയതി:30-07-2016 03:03:03 PM
Added by :Ameer Suhail Cpd
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :