പാരസ്ഥിതി സ്നേഹികൾ - തത്ത്വചിന്തകവിതകള്‍

പാരസ്ഥിതി സ്നേഹികൾ 

'പാര'സ്ഥിതി സ്നേഹികൾ
•••••••••••••••••••••••••••••••••••••••••

ജൂൺ അഞ്ച്‌
എല്ലാരും തൈകൾ നട്ടു
ഞാനുമൊരു
തൈ നട്ടു

ഫേസ്ബുക്കിലൊരു
പോസ്റ്റുമിട്ടു
ലൈക്കുകളായിരം
വാരിക്കൂട്ടി

വേരൊട്ടു പിടിച്ചുമില്ല
തൈയ്യൊട്ടു വളർന്നുമില്ല
മുറിയും മരങ്ങൾകറ്റമില്ല
അതൊട്ടു തടയാനാരുമില്ല

ഇല്ലാ നേരത്ത്‌ നട്ട
തൈകൾക്കൊരിറ്റ്‌
നനവ്‌ നൽകാനൊട്ട്‌
നേരമില്ലാർക്കും

എല്ലാം കഴിഞ്ഞൊടുവിൽ
നേരമൊത്തു വരുമ്പോഴേക്കും
അവസാന നനവും വറ്റി
പാവം ഭൂമിയെ കൊന്നുകാണും
'പാര'സ്ഥിതി സ്നേഹികൾ
••••••••••••••••••••••••

- അമീർ സുഹൈൽ സി.പി.ഡി ✍


up
0
dowm

രചിച്ചത്:അമീർ സുഹൈൽ സി.പി.ഡി
തീയതി:30-07-2016 02:49:46 PM
Added by :Ameer Suhail Cpd
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :