ഗർഭഗൃഹം
# ഗർഭഗൃഹം #••
കാഴ്ച്ചക്കാരനാണിന്നു ഞാൻ ഈ ലോകത്തെ നോക്കി ദുഃഖ കാവ്യമെഴുതുന്നവന്.
ഇരുളുറഞ്ഞ അടുക്കള കോലായില് പുകയോടും തീയോടും സമരസപ്പെട്ടവളെ എങ്ങനെയാണ് നീ വൃദ്ധ സദനത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ബന്ധിച്ചത്
പിറവി കൊണ്ട നാള് മുതല് അമ്മിഞ്ഞ നുകര്ന്ന നാവ് കൊണ്ട് ആ സ്ത്രീയെ എന്തിനാണു നീ വാക്കിന്റെ മുള്മുനയാല് കുരിശില് തറച്ചത്.
കാലമാണ് കനവുകള്ക്ക് നിറം പകരുന്നത്
അമ്മതന് മാധുര്യം നാവിന് തുമ്പില് സ്നേഹമായി പെയ്തൊഴിച്ചതും ഒരു കാലം തന്നെ.
വീണ്ടും കെട്ട കാലത്തിലേക്കുള്ള യാത്രതന് പാതിവഴിയിലാണ് ഞാന് പത്തു മാസത്തിന്റെ പേറ്റു നോവിനേക്കാള് മറ്റൊരു വേദന ഒരമ്മയും വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്ക്കിടയില് നൊന്തു
തീർത്തിട്ടില്ല
വ്യാഖാനമില്ലാത്ത വർണ്ണിക്കാൻ കഴിയാത്ത സുകൃതത്തിന്റെ പേരായിരുന്നു അമ്മ,
ആ വാക്കിന് നീ വിലക്കണിഞ്ഞപ്പോൾ തേങ്ങുന്നുണ്ടായിരുന്നു നിന്റെ മാറത്തെ മുദ്ര,മാതൃ ബന്ധത്തിന്റെ പൊക്കിൾകുഴി
ജീവന്റെ ആദ്യദാഹം ചുണ്ടിൽ ത്രസ്സിക്കുമ്പോൾ തന്റെ നെഞ്ചത്തെ അമൃത കുമ്പങ്ങളോട് ചേർത്ത് പിടിക്കുന്നു ആദ്യ ദാഹം ത്രസ്സിക്കുന്ന ആവേശത്തോടെ ,
ആ ശിരസുകൾ പാടുന്നു
നീ അമ്മയാണ് ,നീ അമ്മയാണ്
-അമീർ സുഹൈൽ സിപിഡി
(ഗർഭഗൃഹം)
Not connected : |