പുസ്തകം - തത്ത്വചിന്തകവിതകള്‍

പുസ്തകം 


📚പുസ്തകം 📚
●●●●●●●●●●●●●●●

ഓരോ മനുഷ്യ ജന്മവും
ഓരോ പുസ്തകങ്ങളാണ്

തിളങ്ങുന്ന പുറംചട്ടയിൽ
ഉള്ളിലെ ഏടുകൾ
ചിതലരിച്ചതെങ്കിലും
പത്രാസ് നിലനിർത്തുന്ന
ചില പുസ്തകങ്ങൾ

മുഷിഞ്ഞതെങ്കിലും
ഉള്ളിൽ ജീവിത വിജയത്തിന്റെ
രഹസ്യ മന്ത്രം ഒളിപ്പിച്ച
അമൂല്യപുസ്തകങ്ങൾ

ഒന്ന് തുറക്കും മുമ്പേ
വിധിയെന്ന കുസൃതിയാം
പിഞ്ചു ബാലനാൽ
കീറിയെറിയപ്പെട്ട ചില
ജന്മ പുസ്തകങ്ങൾ

ഓരോ ദിവസവും ഓരോരോ
താളായ് ജീവിതാഗ്നിയിൽ
ഹോമിക്കപ്പെടും ചില
പെൺ പുസ്തകങ്ങൾ

മരുച്ചൂടിൽ ഉരുകി മനവും
തനുവും എരിയുമ്പോളും
ഉറ്റവർക്ക് ശീതീകരണിയാവുന്ന
പ്രവാസ ജീവിത പുസ്തകങ്ങൾ

കാലഹരണപ്പെട്ട് മരണമെന്ന
ആക്രി കച്ചവടക്കാരന്റെ
വിളിക്കായ് കാതോർത്തിരിക്കുന്ന
ചില ജീവിത പുസ്തകങ്ങൾ

പ്രസിദ്ധീകരിച്ച് അധികമാകാതെ
യൗവനാഹങ്കാരത്താൽ
പഴമയെ തള്ളി പറയുന്ന
യുവ ജീവിത പുസ്തകങ്ങൾ

അതിജീവനത്തിനായ്
അധികമായ് ഭാരം
ചുമക്കുന്ന ത്യാഗജന്മങ്ങളാം
പുസ്തകങ്ങൾ

ഏറെയുണ്ടെങ്കിലും ഓരോ
ഏടും വായനയ്ക്ക് വിധേയമാക്കപ്പെടുന്ന
പുസ്തകങ്ങൾ തുലോം
തുച്ഛമല്ലോ ഈ ജീവിത
ഗ്രന്ഥശാലയിൽ..

>>അമീർ സുഹൈൽ സിപിഡി




up
0
dowm

രചിച്ചത്:അമീർ സുഹൈൽ സി.പി.ഡി
തീയതി:30-07-2016 01:06:24 PM
Added by :Ameer Suhail Cpd
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :