സ്നേഹം
സ്നേഹം പകിട്ടല്ല, കാന്ദിയല്ല
ജീവിത സങ്കല്പ മിഥ്യയല്ല
ജീവിത സാഗര സംഗമ വേളയിൽ
ഉഴലുന്നു ജീവ സഹസ്രങ്ങളെത്രയോ
വ്യർത്ഥമാം പന്ഥാവിൽ തള്ളുമീ ജീവിതം
മോഹങ്ങൾഅങ്കുരിക്കും മനസ്സിൽ
വൻഞ്ചിതരാകും ജനങ്ങൾ , കഷ്ടം
എന്തൊരനീതിയീ ലോകം
മോഹ ധനം കൊണ്ട് ചക്രം ചവിട്ടിടും
മടി വിളിക്കും മരണത്തെ എങ്കിലോ
താളം തെറ്റിയ മനസിന് രോഗം
പിടി കൂടുന്നത് മരണത്തെയും
കഥകൾ പലതുണ്ട് അനവധിഎന്നാൽ
തെല്ലു മടിച്ചൊരു മടിയും വന്നു
തിന്മ തീണ്ടുമീ സുന്ദര ഭൂവിൽ
കാണുമോ പരമാര്ഥ സ്നേഹത്തിന് മന്ദഹാസം
കൗമാര , യൗവന , വാർദ്ധക്യ വേളയിൽ
ഓര്മിച്ചിടേണ്ടതീ സത്യം
സ്നേഹം പകിട്ടല്ല, കാന്ദിയല്ല
ജീവിത സങ്കല്പ മിഥ്യയല്ല
ജീവിത സങ്കല്പ മിഥ്യയല്ല
ജീവിത സങ്കല്പ മിഥ്യയല്ല
Not connected : |