കാഴ്ച്ച - മലയാളകവിതകള്‍

കാഴ്ച്ച 

കരച്ചിലിനും
ചിരിക്കുമിടയിൽ
വിളറി വെളുത്ത
മുഖം....
കാമിച്ചവൻെറ
കണ്ണുകളിൽ
ആർത്തി തളംകെട്ടി നില്ക്കുന്നു.
പെണ്ണുടലിൻ നഗ്നത
ചവച്ചരച്ചു തിന്നതിൻെറ
ഏമ്പക്കം ദൃശ്യങ്ങളായി
ചുമരുകൾക്കുള്ളിൽ
ഒളിച്ചിരുന്ന ക്യാമറയിൽ
നിറഞ്ഞു നിന്നു
പച്ചമാംസത്തിൻെറ
രൂക്ഷഗന്ധം മുറിയിൽ
നൃത്തംചെയ്തു.
ലോകം മുഴുവൻ
പുത്തൻ''ചരക്കി''ൻെറ
കേളീസംഗമത്തിനു
സാക്ഷിയായി....


up
0
dowm

രചിച്ചത്:കെ.എസ് .എ.റഷീദ് .ചന്തിരൂർ
തീയതി:31-07-2016 08:44:01 PM
Added by :Ksarasheed Rasheed Chandiroor
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :