എന്റെ ശബ്ദം - പ്രണയകവിതകള്‍

എന്റെ ശബ്ദം 


എന്റെ ശബ്ദം പലപ്പോഴും
ഉച്ചത്തിലായിരുന്നു കാരണം
എനിക്ക് പറയാനുള്ളത്
ലോകത്തെ അറിയിക്കണമെന്ന്
ഉണ്ടായിരുന്നു …..

ചെവി കൊള്ളാത്ത എന്റെ
ശബ്ദം ഞാൻ കുപ്പിയിലടച്ചു
കുലുക്കി സ്വയം രസിച്ചു

കാൽപ്പെരു മാറ്റം എന്റെ
ജീവിതത്തിൽ തെല്ലുവിട
തടവില്ലാതെ പ്രേരിപ്പിച്ച്
സ്വയം രസിക്കുന്നു.

കാൽപനികതയിൽ സ്വയം
ഒരുങ്ങി രസിക്കുന്ന ഒരു
അദൃശ്യ താളം ഉറങ്ങുന്നു
ഈ രാവിൽ, നമ്മിൽ.

ഒടുവിൽ നയിക്കുന്നു
നാം സ്മൃതിയിൽ നം
സ്വപ്നങ്ങളിൽ ഉടനീളം.
ഇടതടവില്ലാതെ നിൻ ഓർമ്മകളിൽ.


up
0
dowm

രചിച്ചത്:ശിഹാബ് സലീം
തീയതി:01-08-2016 11:25:57 AM
Added by :Shihab Salim
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :