ഒരു യാത്രാമൊഴി…       
    
 ഒരു യാത്രാമൊഴി…
 
 ഒന്നും മിണ്ടാതേ,
 മിഴികൾ തുളുമ്പാതേ,
 നിന്നു ഞാൻ നിന്റെ
 മുന്നിൽ മുഖമുയർത്താതേ..
 
 ആയിരം നോവുകൾ
 നെഞ്ചിൽ കിനിഞ്ഞിട്ടും,
 നിറമുള്ള ഓർമ്മകൾ
 പെയ്തിറങ്ങീട്ടും ,
 പറയാൻ തുനിഞ്ഞ
 യാത്രാമൊഴികൾ
 തൊണ്ടയിൽ കുടുങ്ങീട്ടും...
 
 ഒടുവിൽ നിൻ ചിരിക്കൊരു –
 മറുചിരി നൽകാതേ,
 ഉഴറി ഞാനുമെൻ -
 നെഞ്ചിടിപ്പുകളും..
 
 ചിരിയൊഴിഞ്ഞൊരെൻ
 ചുണ്ടുകൾ പറയാൻ കൊതിച്ചുവോ-
 സ്നേഹിച്ചിരുന്നോ,
 നിന്നെ ഞാൻ ഇത്രമേൽ...
 അറിയില്ലെനിക്ക് ഒന്നുമേ..
 
  വെളിപ്പെടുത്താൻ ഹൃത്തിൽ
 മറ്റൊന്നുമില്ലിനിയും ,
 നോവു  കിനിയുന്നോ-
 രോർമ്മകളുണ്ട് കൂട്ടിനായി..
 
                                            
 
      
       
            
      
  Not connected :    |