ജലസമാധി - മലയാളകവിതകള്‍

ജലസമാധി 

ജീവിതം
വരക്കുവാൻ
വർണ്ണകൂട്ടുകളും
ക്യാൻവാസുകളുമേന്തി
പുഴക്കരികിലെ
ഒറ്റമരച്ചുവട്ടിൽ
അയാൾ നിലയുറപ്പിച്ചു.
പരൾമീനുകൾ
ഊളിയിടുന്ന
പുഴയിലെ
തെളിഞ്ഞ നീരിൽ
അയാളുടെ
പരുപരുത്ത
ചിത്രങ്ങൾ
ഓർമ്മകളുടെ
ഓളപ്പരപ്പിൽ
വിറങ്ങലിച്ചു നിന്നു.
ഇരതേടിപ്പോയ
പക്ഷിയെ
വേട്ടയാടപ്പെട്ടവൻെറ
മനസ്സ് .
പുഴക്ക്മേലെ
ഉയർന്ന
വളയിട്ട കൈകൾ....
അയാൾക്ക് നേരെ
നീണ്ടു വളർന്ന്......
................. .............
ഒടുവിൽ
പുഴ
അയാൾക്ക് മേലെ
അനന്തമായ
ക്യൻവാസായി
കിടന്നു..up
0
dowm

രചിച്ചത്:കെ.എസ് .എ.റഷീദ്
തീയതി:01-08-2016 08:09:14 PM
Added by :Ksarasheed Rasheed Chandiroor
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me