പകൽക്കിനാവിൽ.... - പ്രണയകവിതകള്‍

പകൽക്കിനാവിൽ.... 

പകൽക്കിനാവിൽ
വിരുന്നു വന്നൊരു
മോഹിച്ച മുഖമുണ്ട്,,,
കിലുങ്ങും ചെപ്പുപോൽ
ചിരിച്ചു നിൽക്കണ
കുസൃതിക്കണ്ണുണ്ട്...

മൂവന്തി ചോപ്പിച്ച്
നാണിച്ചു നിൽക്കുമ്പോൾ
അവളെ ഞാൻ കാണണുണ്ട്,,
അവളെന്റെ നോട്ടത്തിൽ
പൂക്കണുണ്ട്...

മുന്നിലായ് പൂവിട്ട
പെണ്ണിന്ന് വിവശയായ്
മിഴിപൊത്തി നോക്കണുണ്ട്...
ദാവണി മറവിലേക്കൊ-
ളിഞ്ഞ് നോക്കിയാൽ
ആലിലവയറുണ്ട്...

അന്നനടയ്ക്കൊത്തു
ചുവട് വയ്ക്കാൻ
പെണ്ണിനിന്നാശയുണ്ട്...
കൂട്ടിനു ചേരാനും
കൂടെച്ചിരിക്കാനും
പാദത്തെ പുണർന്നൊരു
പൊന്നിൻ കൊലുസ്സുമുണ്ട്...

കൺമുന്നിലൂടവൾ
നടന്നു പോകുമ്പോൾ
നോക്കിക്കൊതിക്കാൻ
മുട്ടോളം മുടിയുണ്ട്,,,
അവൾക്കിന്ന്
രാവിന്റെയഴകുണ്ട്...

ആതിരക്കുറി തൊട്ട്
ചാരത്തണഞ്ഞൊരു
പെണ്ണിനോ അഴകുണ്ട്,,
തിരുവാതിരച്ചേലുണ്ട്...


up
0
dowm

രചിച്ചത്:സജിത്
തീയതി:01-08-2016 09:31:48 PM
Added by :Soumya
വീക്ഷണം:295
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me