നറുതേൻ... - പ്രണയകവിതകള്‍

നറുതേൻ... 

നറുതേൻതുള്ളി പൊഴിഞ്ഞൊരു
നീലമിഴിക്കടവിൽ വിരിഞ്ഞേ
ഇതളിതളായ് കൂമ്പിയുണർന്നൊരു
പൊൻവെയിലിൻ തിരനോട്ടം...

പുലർമഞ്ഞിൽ മുങ്ങിനിവർന്ന-
വൾ നോമ്പിന്റെ വല്ലരി ചൂടി
ഇടനെഞ്ചിൽ സ്വപ്നവുമായി
നിൽപ്പതുമിന്നവനെത്തേടി...

പലനാളിൽ വരവും നോക്കി
വരമൊന്നവൾ നേടിയ പോലെ
ആകൈകളിൽ ഒന്നമർന്നീടാൻ
തളിരിട്ടൊരു വെറ്റിലനാമ്പും...

തിരുമുടിയിൽ നുള്ളിച്ചേർക്കാൻ
തിരുമുറ്റത്തഴകായെത്തീ
കതിരിട്ട മനസ്സിനുള്ളിൽ
മദനന്റെ മോഹത്തുളസ്സി...

കുറുനിരകൾ കോതിരസിച്ചൊരു
ചെറുകാറ്റും മയങ്ങി മദിച്ചോ
നറുചന്ദന ഗന്ധമിന്നവനും
കളഭക്കുറി ചാർത്തിയപോലെ... !


up
0
dowm

രചിച്ചത്:സജിത്
തീയതി:01-08-2016 10:00:21 PM
Added by :Soumya
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :