പുഴ പാടുകയാണ് ............അതോ വിതുമ്പുകയോ........? - മലയാളകവിതകള്‍

പുഴ പാടുകയാണ് ............അതോ വിതുമ്പുകയോ........? 

ഉണ്ടായിരുന്നെനിക്കും ഒരു യൗവനം...
കരയുടെ മാറിനെ കുളിരണിയിച്ച് നേര്‍ത്ത മൂളിപ്പാട്ടുമായ് ....
നില്‍ക്കാനാവില്ലെനിക്ക് പോണം കാതങ്ങളോളമെന്നു ചൊന്ന്‍..
ധൃതിയില്‍ സ്വപ്‌നങ്ങള്‍ വിരിയും താഴ്വാരങ്ങളിലൂടെ
കാടുകള്‍ താണ്ടി മലകള്‍ താണ്ടി പാഞ്ഞ സുവര്‍ണ്ണകാലം
തീരങ്ങളില്‍ നിന്ന് കൈതയോലകള്‍ തമ്മിലസൂയയാല്‍
എന്നെ നോക്കി അടക്കം ചൊല്ലിയ കാലം ...........

ഇന്നീ ലോകരുടെ മനസ് പോല്‍ നിറഞ്ഞ
മാലിന്യത്താ ലൊഴുക്കു നിലച്ച്....
അന്ത്യ ശ്വാസത്തിനായ് പിടയുന്നു ഞാനുമെന്‍ സോദരരെ കണക്കെ ....
എന്നിലെ ജീര്‍ണ്ണത കൊത്തി പെറുക്കിയ പരല്‍ മീനുകള്‍ ഇന്നെന്നെ വിട്ടകന്നിരിക്കുന്നു ....
എന്നിലെ തെളി നീരില്‍ തപസിനായെത്തിയിരുന്ന.... കൊക്കുകളിന്നെന്നെ വെറുപ്പാല്‍ നോക്കിടുന്നു ..

അറിയില്ല ! ഇന്നീ യാത്രയില്‍ വഴി മുട്ടുന്നതേതൊരു നിമിഷത്തില്‍ ........
നിങ്ങള്‍ നോക്കി നില്‍ക്കെ വറ്റി വരളുമെന്‍ ജീവ രക്തം ....
ഒരിക്കല്‍ ചരിത്ര താളിലെന്‍ ചിത്രം കണ്ടു കുഞ്ഞു മക്കള്‍ ചോദിച്ചിടുമ്പോള്‍
"മകനെ,ഇതാണ് നമുക്കായ് തന്‍ ജീവ രക്തം മുഴുവന്‍
ദാനമായ്‌ തന്നു, തന്നന്ത്യത്തില്‍ ഒരിറ്റു കുടിനീരിനായ്
കേണ് ജീവനറ്റ പുഴയെന്നു "ചരിത്രം ചൊല്ലിടും !


up
0
dowm

രചിച്ചത്:sylaja.B
തീയതി:29-08-2011 10:15:57 PM
Added by :sylaja
വീക്ഷണം:889
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :