കാലം മായ്ച്ച പ്രേമം  - പ്രണയകവിതകള്‍

കാലം മായ്ച്ച പ്രേമം  

കലവുമൊരുങ്ങി നിമിഷവുമൊരുങ്ങി
ഭൂതായനങ്ങളെ ഓർമ്മയിൽ ഒതുക്കി
പുസ്തകതാളുകൾ താനെ മയങ്ങി
നീയും ഒരുങ്ങി എൻ ഓർമ്മയിൽ ഉറങ്ങാൻ
കഴിയിലെനിക്കിന്നും കഴിയില്ല എന്നും
നിന്നെ വാക്കുകളിൽ ഒതുക്കാൻ
കാലമാം തെന്നലിൻ മഞ്ചലിലയക്കാൻ
നിശബ്ദമാം നിമിഷത്തിൻ കയ്യിൽ ഒതുങ്ങും
നിൻ അനുരാഗം അന്ന് ഞാൻ കണ്ടതില്ല
കാലച്ചക്രത്തിൽ ആ സ്വപ്‌നങ്ങൾ തേടുന്ന
വേഴാമ്പലായി ഞാൻ മാരിയിന്ന്
ഗ്രീഷ്മവും ശിശിരവും നിൻ പ്രണയത്തിന്റെ
ശോഭയിൽ താനേ മറഞ്ഞിരിക്കെ
കാണുന്നു ഓരോ വസന്തം നിൻ മിഴികളില്ൽ
മായുന്ന സ്നേഹര്ദ്ര ഭാവങ്ങളില്ൽ
അറിയാമെനിക്കു ഞാൻ അലസയാണെങ്കിലും
നിനിലെകണയുവാൻ വയ്കുകില്ല
ക്ഷമയെന്ന വകിന്റെ അർഥവും കാക്കും ഞാൻ
അലിവോടെ നീ അരിക്കിൽ എത്തിടുവാൻ
സ്വപ്‌നങ്ങൾ ഒക്കെ വെടിഞ്ഞു നീ പോകവേ
മാനസമറ്റ ശരിരമായ്‌ മാറി ഞാൻ
അർത്ഥമിലാതൊരു കവ്യമായ് ജീവനും
തുചമെൻ ഉള്ളകം നിശ്ചലമായ്‌
കരിപൂണ്ടോരെൻ മാനസം ഉരിവിട്ടു ഒരു തിരി
നാളം പോൽ നിൻ നാമവും
കത്തിരുന്നു ഞാൻ ആവുവോളം നിന്റെ
വരവിനായി കത്ത് ഞാൻ നില്പിവിടെ


up
1
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:02-08-2016 06:57:34 PM
Added by :Arun Annur
വീക്ഷണം:608
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :