മായാത്ത ഓർമ്മകൾ
കാര്‍മേഘം ഒഴിഞ്ഞു കാലവും മറഞ്ഞു കണ്ണുനീര്‍ തുള്ളികള്‍ മിഴികളില്‍ മാഞ്ഞു നെഞ്ചിലെ തീനാളം പതിയെ അണഞ്ഞു സഖി നിന്‍ ഒാര്‍മകള്‍ ഇന്നു മറന്നു എങ്കിലും മായാതെ നില്‍പ്പതെന്തെ നിന്‍റ്റെ സ്നേഹ സ്വരൂപം എന്‍ നെഞ്ചിലാകെ നിന്‍ ചുണ്ടില്‍ വിരിയുമാം മന്ദഹാസം മിഴികളില്‍ ഇന്നും മാഞ്ഞതില്ല കണ്ടില്ല നിന്‍രൂപം കേട്ടില്ല നിന്‍ നാദം കേള്‍ക്കാതെ കാണാതെ പ്രണയിച്ചു ഞാന്‍ കഥയിലേക്കലിയുവാന്‍ കൊതിയില്ല എങ്കിലും വാക്കായി മാറുവാന്‍ കാത്തന്നു ഞാന്‍ നിന്‍ മിഴികളില്‍ വിരിയുമാം അഞ്ജാത സൗരഭം എന്‍ ഹ്യദയത്തിനുള്ളില്‍ നിറഞ്ഞു നിന്നു കാലമാ കൈകളില്‍ സൗഹ്യദ സ്വപ്നങ്ങള്‍ മെല്ലെ ചൊരിഞ്ഞ് അകന്നു പോകെ തുഛമാം കാലത്തിലെങ്കിലും പ്രണയത്തിന്‍ പനിനീര്‍ വിരിഞ്ഞതല്ലെ
Not connected : |