കേരളം  - മലയാളകവിതകള്‍

കേരളം  

കൗതുകം പാടി പറക്കുന്ന പറവകൾ വാഴ്ത്തിടും
അഴകാർന്ന മണ്ണ്
പകലൊളി പകരുന്ന മൗന പ്രഭാവം വർഷമായി
പെയ്തിടും നാട്
അഴകാർന്ന അഴലുകൾ നിറയുമെൻനാട്
കതിരാടും വയലുകൾ പാടുന്ന പാട്ടും
മാരിവിൽ അഴകോടെ വിരിയുന്ന പൂക്കളും
തണ്ണീർകുടം തലയിലേന്തി പറക്കുന്ന
മേഘവും മനസിന്റെ സ്വപ്നവും വാഴുന്ന
വർണങ്ങൾ ഏറുന്ന നാട്
നിത്യ ഹരിതയാം എൻ പ്രിയ നാട്
മലർ മഞ്ഞു ശയ്യയിൽ മടിപൂണ്ടുറങ്ങുന്ന
പുലരികൾ ഏറെയും കുളിർ ചോരും നാണവും
നിറയുന്ന ഗ്രാമീണ ചാരു ചെമ്പകം പൂക്കുന്ന
വാനം
കർക്കിട ഇരവുകൾ പെയ്യുന്ന മനസിൽ
ആത്മീയ ഭാവം പകർന്നോരാ പൈങ്കിളി
പാടുന്ന ശ്രീ രാമ ചരിതം
കാർത്തിക രാവിന്റെ സൗരഭവം വാനിൽ
നിത്യവും കാണുന്ന നാട് സ്വപ്ന സങ്കൽപ്പ
കേരള നാട്
മലകളും പുഴകളും മയിലുകൾ വാഴുന്ന കാടുകൾ
തേടുന്ന കാറ്റും
മൗനവും രാഗ ഭാവവും
ചേരുന്ന ച്യ്തന്യമേറുന്ന
നാട്
എന്റെ ഭാവന വിരിയുന്ന സൗരമ്യ
ഭൂമി കനവിന്റെ കാരുണ്യ ഭൂമി 


up
1
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:02-08-2016 06:54:25 PM
Added by :Arun Annur
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :