ശാപമോക്ഷം
വസന്തകാലമേ നീ ഒന്നരികിൽ വന്നുവെങ്കിൽ
നീ എനിക്ക് അജ്ഞതയെങ്കിലും പറവകൾ നിന്നെ
വാഴ്ത്തും പല്ലവി ഞാൻ കേട്ടിട്ടുണ്ട്
സർവ്വതിലും നിറയുന്നു, നിന്നെ ജനിപ്പിച്ച പ്രകൃതിയിലും
നീ നിറയുന്നു
എങ്കിലും നീ എനിക്കപരിചിത
അറിയാം മമ ജീവ നാഴികക്കല്ലുകൾ വെറും
ശവ കല്ലറകൾ
അഴുക്കുനാറും കണ്ണീരാഴികൾ കനവും
കദനം മാത്രം നിറയും മൊഴികളും
പിന്നെ നീ എങ്ങനെ ആഗമിക്കും കനവിനാഴിയിലെങ്കിലും
നിൻ കരതലം ഓളങ്ങൾ ശ്രഷ്ടിക്കുമെങ്കിൽ ശിഷ്ടം എൻ
മനസിന് ശാപ മോക്ഷമായേനെ
Not connected : |