നിന്നെയും തേടി .........
കാലമേ കാതങ്ങൾ എത്രയോ താണ്ടി ഞാൻ
കനിവോലും നിൻ മിഴി കാണുവാനായി
വാക്കിന് മുന കൊണ്ട് നോവുമെൻ ആത്മാവോ
അതിലേറെ ദൂരം നടന്നു തീർത്തു .........
കനവിന്റെ പാടത്തു ഞാൻ നട്ട മോഹങ്ങൽ
പകുതിയിലേറെ കരിഞ്ഞുപോയി........
കതിരെന്നു കരുതി ഞാൻ കാത്തുവച്ചവയെല്ലാം
പതിരുകളായി കൊഴിഞ്ഞു പോയി ...
പാഴ്ച്ചെടി തണ്ടിലെ പൂജക്കെടുക്കാത്ത
പൂവിന്റെ പാഴായ ജന്മം പോലെ
പുണ്യം പുലരാത്ത ഈ ജന്മ വല്ലിയെ
മെല്ലെ നിൻ കൈകൾ കവർന്നെടുക്കു ...
കനാലിന്റെ പാതകൾ പിന്നിട്ടു ഞാൻ
നിന്റെ കനിവിന്റെ വാതിലിൽ വന്നു മുട്ടാം
കാലമേ നീ എനിക്കായ് കരുതിയ കനിവിന്റെ
കാവലാൾ വന്നിടുമോ .........
Not connected : |