രക്തസാക്ഷി
രക്തം തിളക്കുന്നു ധീരരേ...
നിങ്ങളീ മനത്തു വെട്ടി തിളങ്ങിടുമ്പോൾ
മുഷ്ടി ചുരുട്ടി ചെങ്കൊടിയേറ്റി
ഇങ്കുലാബ് ഒന്നായ് മുഴക്കീടാം
നിങ്ങൾക്ക് ഇങ്കുലാബ്ഒന്നായി മുഴക്കീടാം
ചുടുചോര പറ്റിയ മണൽ തരികളും
കുളിരു പരത്തുന്ന ഇളം തെന്നലും
പിന്നെ,
പരന്നു കിടക്കുന്ന നിങ്ങളാം
ഇന്നിൻറെ സഞ്ചാര പാതകളും
ഉടുക്ക കൊട്ടി
നിങ്ങൾതൻ വീര കഥകളത്രയും
ഒരു പാണന്റെ പാട്ടുപോൽ പാടിടുമ്പോൾ
ശ്രവിച്ചിടട്ടേ കൊതിയാലെ ഞങ്ങളും
നാളത്തെ നിങ്ങളായ് മാറീടുവാൻ
""വിരിഞ്ഞുനിൽക്കുന്ന പുരാവൃത്തമാം പൂക്കളേ.........
പുനർജന്മമായ് ഉയർന്നുവരൂ........
ഇനിയും നമുക്കൊന്നായ് നാട്ടിടാം
ചുടുചോരയിൽ കുതിർന്ന
ഒരാആയിരം ചെങ്കോടികൾ """
Not connected : |