പ്രാണശ്രേഷ്ട്ട  - തത്ത്വചിന്തകവിതകള്‍

പ്രാണശ്രേഷ്ട്ട  

ദിക്കറിയാതെ കുഴഞ്ഞുവോ പെൺകിളി ....
ശോചനീയമാം നിന്റെ ദീനസ്വരമൊന്ന് നിർത്തിടൂ..
കൂട്ടിനായ് ഞാനും വന്നിടാം ഒരു തിരി നാളമായ്
കൂടണയുംവരെ ഒരു ചെറു വെട്ടമായ്
ഭയമെന്തിനെൻ കൂടെ പാറിടുമ്പോൾ
നിനച്ചിടൂ പിറക്കാതെ പോയൊരു സഹജനായ്
കാത്തിരിപ്പുണ്ട് കഴുകനും കാട്ടാളനും
ഈ ഇരുളിൽ നിന്നെ പറിച്ചു കീറാൻ
പ്രാണനേക്കാൾ ശ്രേഷ്ഠം നിനക്കു മാനമെങ്കിൽ
പ്രാണൻ കൊടുത്തും കാത്തിടും ഞാൻ
കാണേണ്ട എനിക്കു നിൻ മേനി
തൂവൽ പറിഞ്ഞൊരുത്തുണ്ട് മാംസമായി
കാണേണ്ട എനിക്കു നിൻ മുഖം
പ്രാണനില്ലാതെ വികൃതമായ


up
0
dowm

രചിച്ചത്:നസീഫ് .കെ. എഛ്
തീയതി:04-08-2016 03:36:28 PM
Added by :naseef
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :