കണക്കുകൂട്ടലുകൾ - തത്ത്വചിന്തകവിതകള്‍

കണക്കുകൂട്ടലുകൾ 


മനക്കണക്കു കൂട്ടി നോക്കി
ഉത്തരം തെറ്റായിരുന്നു
കണക്കുകൾ തമ്മിൽ പൊരുത്തമില്ല

കടലാസിലെഴുതി കൂട്ടി നോക്കി
ഉത്തരം തെറ്റായിരുന്നു
കണക്കുകൾ തമ്മിൽ പൊരുത്തമില്ല

കാൽക്കുലേറ്ററിൽ അടിച്ചു കൂട്ടി
ഉത്തരം തെറ്റായിരുന്നു
കണക്കുകൾ തമ്മിൽ പൊരുത്തമില്ല

എനിക്കറിയാം ഈ കണക്കുകളൊരിക്കലും
പൊരുത്തപ്പെടില്ലെന്ന്
കാരണം ഇത് പ്രവാസമാണ്
പ്രയാസമുള്ള പ്രവാസം......


up
1
dowm

രചിച്ചത്:manimon thiruvathra
തീയതി:06-08-2016 01:16:34 PM
Added by :MANIMON.K.B
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :