ലഹരി - പ്രണയകവിതകള്‍

ലഹരി 

ലഹരി


സിഗരറ്റിന്റെ രുചിയും
കഞ്ചാവിന്റെ ലഹരിയും
ഒന്നുമല്ലായിരുന്നു...
പ്രണയമെന്ന ഉന്മാദത്തേക്കാൾ

മദ്യത്തിൽ നുരയുന്ന
സോഡാ കുമിളകൾ
പുകയില ചുണ്ടുകൾക്കിടയിൽ
തിരുകുബോൾ
തലച്ചോറിനുമുണ്ടായിരുന്നു.

ലഹരിയെന്ന ഒാളം
നിമിഷ സുഖത്തിന്റേതായിരുന്നു
പ്രണയം വീർപ്പുമുട്ടിയ്ക്കുന്നത്
ഒരു ജന്മം മുഴുവനും

അബോധത്തിന്റെ നെറുകയിൽ
പ്രണയം ഒരു ചോദ്യമാകുബോൾ
അറിയുന്നു , ഉത്തരം മരണമെന്ന്...
ഉത്തരത്തിൽ തൂങ്ങിയാടുന്ന
എന്റെ മൃതശരീരത്തിന്
നിന്റെ രണ്ടു തുള്ളി കണ്ണുനീരായിരുന്നു
ലഹരിയെന്ന്.....


ലിഷിൽ കാവീടന്‍


up
0
dowm

രചിച്ചത്:ലിഷിൽ കാവീടൻ
തീയതി:08-08-2016 01:10:42 AM
Added by :Lishil
വീക്ഷണം:281
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :