നിന്നെ തിരഞ്ഞ ആ യാത്ര - പ്രണയകവിതകള്‍

നിന്നെ തിരഞ്ഞ ആ യാത്ര 

നിന്നെത്തിരഞ്ഞ് ഞാൻ നടന്നെ-
ത്തിയത് സമ്പന്നരുടെ
ഇടയിലായിരുന്നു! ..
അവരുടെ ഭാഷ എനിക്കന്യമായിരുന്നു.
ആധുനികതയെക്കുറിച്ചും
വലിയ കൃഷിയിടങ്ങളെയും
ജന്മികളെയും, എസ്റ്റേറ്റുകളെ
ക്കുറിച്ചും പറഞ്ഞു കേട്ടു .

ഒന്നും അറിയാത്ത വിരലിൽ
തൂങ്ങുന്ന കുട്ടി കണക്കെ
ഞാൻ ഭദ്രമായി നിന്നു...
എന്നോടുള്ള ചോദ്യങ്ങളിൽ
ഞാൻ അടിപ്പതറി, എന്റെ
ഭാഷ അവർക്ക് മനസിലാ,
യെന്നിരിക്കില്ല...
ശബ്ദത്തിന്റെ ദൈന്യതയിൽ
എന്നെ അവർ അളന്നു കാണണം
അല്ലെങ്കിൽ മെലിഞ്ഞൊട്ടിയ
എന്നെ മനസിലായെന്നിരിക്കണം!

അവസരങ്ങൾ കളഞ്ഞു കുളിച്ചൂ
ഞാൻ, എന്റെ മാനം മുഷിപ്പിച്ചവനായി
ഇനിയെങ്കിലും ഞാനാ വഴി
പോകരുതെന്നുറച്ചു,
എങ്കിലും എന്റെ അനാഥത്വം എന്നും
നിന്നെ ത്തിരഞ്ഞു..

വഴിവക്കിൽ നിന്നൂ , ഞാൻ
നിന്നെത്തന്നെ തിരഞ്ഞൂ
ഉടനീളം, മൺ വഴികൾ പിന്നിട്ട്
വീണ്ടും ആ നാൽക്കവലയിൽ
എത്തിച്ചേർന്നിരുന്നു ,
തെറ്റിയ വഴി തിരുത്താനാവുന്ന
തല്ല, എന്ന് നീയും

കണ്ണുകളെ വിശ്വസിച്ചൂ
നക്ഷത്രങ്ങളെ കൂട്ടുപിടിച്ചു
കാത്തിരിപ്പിനെ പ്രശംസിച്ചു
കവിതകൾ ചൊല്ലി, സമയത്തെ
കൊന്നും, കൊടുത്തും
ഇനി എത്ര നാൾ എത്ര നാൾ
നീയെന്നോട് പൊറുക്കും?


up
1
dowm

രചിച്ചത്:ശിഹാബ് സലീം
തീയതി:10-08-2016 08:46:39 AM
Added by :Shihab Salim
വീക്ഷണം:565
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :