എന്നിട്ടും നമ്മൾ - മലയാളകവിതകള്‍

എന്നിട്ടും നമ്മൾ 

പ്രകൃതിക്ഷോഭം മൂലം
വെള്ളപ്പൊക്കം എന്നു
പഠിപ്പിച്ച് പാഠപുസ്തകം.

മനുഷ്യന്റെ തോന്ന്യാസം
മൂലമെന്ന് പഠിപ്പിച്ച്
ഓരോ വെള്ളപ്പൊക്കവും.

എന്നിട്ടും നമ്മൾ!

കനപ്പെടുത്ത മഴ മൂലം
ഉരുൾപൊട്ടലെന്ന്
വായിട്ടലച്ച് പേനകൾ

ചുവടാകെ മാന്തി മാന്തി
എന്നെ വീഴ്ത്തിയെന്ന്
വിലപിച്ച് കുന്നുകൾ.

എന്നിട്ടും നമ്മൾ!

കറുത്ത വെള്ളത്തിലുയരും
കൊതുകിൻ ചിറകിലുടക്കി
ക്യാമറക്കണ്ണുകൾ.

കൂട്ടക്കുരുതിയെന്ന്
ഉറക്കെ ചത്തുപൊന്തി
ഓരോ തവളയും മീനും.

എന്നിട്ടും നമ്മൾ!

അങ്ങിങ്ങ് നാശം വിതച്ച്
ആസിഡ് മഴയെന്ന്
അവരും നിങ്ങളും ഞാനും.

പുകച്ച് കറുപ്പിച്ചെന്ന്
കരഞ്ഞു പിറുപിറുത്ത്
മഴത്തുള്ളി കൂട്ടം.

എന്നിട്ടും നമ്മൾ ..!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:11-08-2016 11:17:35 AM
Added by :Rajesh Narayanan
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :