പ്രവാസജീവിതം  - ഇതരഎഴുത്തുകള്‍

പ്രവാസജീവിതം  

കാത്തിരുന്നു വിദേശമണ്ണിലെത്തി-
യനിമിഷം മോഹങ്ങൾകൊണ്ടുള്ളി-
ലൊരു കൊട്ടാരം പണിതു .മാസങ്ങൾ
കഴിയവേ ഞാനറിഞ്ഞു
വിരഹമീ പ്രവാസജീവിതം .
വശ്യമനോഹര കാഴ്ചകൾ
നിറഞ്ഞുനിൽക്കുന്നോരെൻ മണ്ണിലെ-
ത്തിച്ചേരാൻ എന്തെന്നില്ലാതെ-
യാശിച്ചു. കാറ്റിലിളകിയാടുന്ന
വൃക്ഷലതാദികളും മഞ്ഞിൻ
കുളിരിൽ മൂടിപ്പുതച്ചു മല-
നിരകളും ഈറൻ നിലവും
പിച്ചിപ്പൂവിൻ ഗന്ധവുമെല്ലാ-
മെനിക്കിന്നന്യമെന്നു ഞാനി-
ന്നറിയുന്നു. ദിനരാത്രങ്ങളെണ്ണി -
കഴിയവേ എൻ ജന്മഭൂമിയിൽ
ഞാനിന്നൊരു വിരുന്നുകാരി!!!


up
0
dowm

രചിച്ചത്:Teena
തീയതി:10-08-2016 01:28:21 PM
Added by :Teena
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :