പഞ്ച വര്ണതത്ത കണ്ട നാട്       
    പാടം വിളഞ്ഞൊരു വേനലിന്‍ കാലം 
 പാടി പറന്നൊരു പഞ്ചവര്‍ണ തത്ത
 പാകത്തില്‍ ഉള്ളൊരു നെല്‍കതിര്‍ തിന്നാനായ് 
 പാടം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു പോല്‍ 
 പച്ച നെല്പാടങ്ങള്‍ വിളഞ്ഞങ്ങു നില്കിലും 
 കാണുന്നില്ല നല്‍ കതിരിന്റെ കൂട്ടങ്ങള്‍ 
 പാടങ്ങള്‍ എല്ലാം കോന്ഗ്രീറ്റ് കാടായി 
 പാടങ്ങള്‍ പാതി റോഡാക്കി തീര്‍ത്തിട്ട് 
 കാടുകള്‍ പാടെ വെട്ടിതെളിച്ചിട്ടു നമ്മുടെ 
 നാട്ടില്‍ ഹരിതക കാന്തി കുറയുമ്പോള്‍ 
 പ്രൌടമാം നൌകയില്‍ കൊട്ടാര വീടുകള്‍ 
 കോടീശ്വരന്മാരുടെ ഒഴുകുന്ന കൊട്ടാരം 
 കോടികള്‍ ചിലവിട്ടു പണിഞ്ഞതിനുള്ളിലോ
 സുഖലോലുപന്മാര്‍ ആരാമം ചെയ്യുമ്പോള്‍ 
 നിര്‍മല ജലമാം കായല്‍ തന്‍ ഹൃദയത്തില്‍ 
 വീഴുന്നു കാഷ്ടങ്ങള്‍ വിഷജല സ്സ്മ്മിസ്രം 
 എന്ടോസല്ഫാന്‍ വിഷവായു തിന്നു തി 
 ന്നെത്ര ജനങ്ങള്‍ കണ്ണീരും കയ്യുമായി 
 ഓരോ ദിനവും പെരുകുന്നു രോഗികള്‍ 
 കണ്ണ് കാണാത്തവര്‍, കൈ ശോഷിച്ചവര്‍ 
 ബുദ്ധിമാന്ധ്യതാല്‍ ജനിച്ചൊരു പാവത്തിന്‍ 
 ശിഷ്ട ജീവിതം ഹാ! എന്തെന്തു കഷ്ടത്തില്‍ 
 എന്ടോസല്‍ഫാന്റെ ഇരകള്‍ നിര്‍ണയം 
 രാഷ്ട്രീയ കോമരം ചെയ്യുന്നു തന്നിഷ്ടം 
 സമ്പത്ത് കാണുമ്പോള്‍ എന്തും ത്യജിക്കുന്ന 
 ജീവിതം തങ്ങള്‍ നയിക്കുന്നു നിസ്വാര്ധരായ്!! 
 
 എന്‍ തത്ത പാടും പഴങ്കഥ കേട്ട് കേട്ടാ 
 നന്ദ കണ്ണീര്‍ കൊഴിഞ്ഞല്ലോ ഹൃദയത്തില്‍ 
 പാടം മുഴുവന്‍ നെല്‍കതിര്‍ കൊണ്ടന്നു 
 പാകത്തില്‍ പാടേ നിറഞ്ഞ വയലുകള്‍ 
 ആവോളം തത്തകള്‍ തിന്നു കതിരുകള്‍ 
 വൃക്ഷ ലതാതികള്‍ തിങ്ങി നിറഞ്ഞങ്ങു 
 വൃദ്ധിയില്‍ നാടിന്റെ ഹൃദയം കവര്നല്ലോ 
 അധ്വാനിക്കും ജനങ്ങളാണ് എവിടെയും 
 നിസ്സ്വാര്ധ രാഷ്ട്രീയം കുറഞ്ഞൊരു നാട്ടില്‍ 
 നിത്യമാം നന്മയ്ക് വേണ്ടി പൊരുതുമ്പോള്‍ 
 കേവലം നിസ്സാര കള്ളങ്ങള്‍ മാത്രമേ 
 ഉണ്ടായിരുന്നുള്ളൂ പണ്ടുകാലെത്തെന്നു 
 ചിന്തിച്ചു ചിന്തിച്ചു കൌതുകതോടങ്ങ് 
 നിര്‍മല നീര്‍ച്ചാലില്‍ പോയി കുളിച്ചു ഞാന്‍ 
 
      
       
            
      
  Not connected :    |